മുംബൈയിൽ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞ് അപകടം; ഒരു മരണം
മുംബൈ: മുംബൈയിൽ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞ് അപകടം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് പ്രസിദ്ധമായ എലിഫന്റാ ഗുഹ സന്ദർശിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നീൽകമല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 35 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബോട്ട് മറിയുന്നത് കണ്ടയുടൻ അടുത്തുണ്ടായിരുന്ന ബോട്ടുകളില്‍ നിന്നുള്ളവർ രക്ഷാപ്രവർത്തനം തുടങ്ങി. എന്നാല്‍ ഒരു യാത്രക്കാരൻ മരിച്ചുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ബോട്ട് ആടിയുലഞ്ഞപ്പോള്‍ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.നാവികസേന, ജവഹർലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാർഡ്, യെല്ലോ ഗേറ്റ് പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ ഇരുപത് പേരെ രക്ഷിച്ചുവെന്നാണ് അധികൃതർ അറിയിച്ചത്