ബോളിവുഡ് താരം കജോളിന്റെ അമ്മയും മുന്‍കാല നടിയുമായ തനൂജ ആശുപത്രിയില്‍
04:24 PM Dec 18, 2023 IST | Online Desk
Advertisement
വാര്‍ത്ത ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ജുഹുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും തനുജ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Advertisement
ബംഗാളി, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെയാണ് തനൂജ ശ്രദ്ധിക്കപ്പെടുന്നത്. ജുവല്‍ തീഫ്, ഹാഥി മേരെ സാഥി, മേരെ ജീവന്‍ സാഥി, ബഹാരേം ഫിര്‍ബി ആയേംഗി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍.