പാനൂരിലെ ബോംബ് നിര്‍മ്മാണം പിണറായി വിജയന്റെ അറിവോടെ; എം.എം.ഹസന്‍
പാനൂരിലെ ബോംബ് നിര്‍മ്മാണം പിണറായി വിജയന്റെ അറിവോടെയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍. പിണറായി സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതൽക്കേ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പിന്നീട് പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുമുണ്ടെന്ന് എം എം ഹസ്സൻ പറഞ്ഞു.
സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവർ പാനൂരില്‍ നിന്നും വന്നവരാണ്. പാനൂരിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും സി.പി.എം പ്രവര്‍ത്തകരാണ്. ബോംബ് നിര്‍മ്മാണം നടത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. എന്നാൽ പാർട്ടിക്ക് ഇതുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തതുപോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് സി.പി.എം ബോംബ് മാർഗങ്ങൾ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ കലാപമുണ്ടാക്കി സമാധാനകാംക്ഷികളുടെ വോട്ട് മരവിപ്പിക്കുകയാണ് സി.പി.എം തന്ത്രമെന്നും എം.എം.ഹസ്സന്‍ ആരോപിച്ചു.