Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കടമെടുപ്പ് കേസ് സർക്കാരിന് തിരിച്ചടി ; പ്രതിപക്ഷ നേതാവ്

11:54 AM Apr 02, 2024 IST | Online Desk
Advertisement

കടമെടുപ്പ് കേസിൽ സർക്കാരിന് തിരിച്ചടിയെന്ന് വി ഡി സതീശൻ. സംസ്ഥാന സർക്കാർ കോടതിയിൽ വാദി കൊടുത്ത് അടിവാങ്ങിക്കുകയാണ് ചെയ്തത്. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Advertisement

കെടുകാര്യസ്ഥതയാണ് എല്ലാത്തിനാധാരമെന്ന് പറഞ്ഞ കോടതി യുഡിഎഫ് ഉയർത്തിയ വാദഗതികൾ ശെരിവെച്ചു.
കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞ പണത്തെപ്പറ്റിയോ നവകേരള സദസ്സിൽ ഉന്നയിച്ച വാദമുഖമോ സർക്കാർ കോടതിയിൽ പറഞ്ഞില്ല.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. ഇനി കടമെടുക്കാൻ അനുവദിച്ചാല്‍ കേരളത്തിന്‍റെ അവസ്ഥ എന്താകും. ഇന്ത്യയിൽ തന്നെ കുറഞ്ഞ പലിശക്ക് വായ്‌പ കിട്ടും എന്നിരിക്കെ ഉയർന്ന പലിശക്ക് വിദേശ വായ്‌പ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണം, ബാറുകൾ എന്നിവയിൽ നിന്ന് നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല.കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുന്നു. നികുതി വെട്ടിപ്പിന്‍റെ കേന്ദ്രമായി കേരളം മാറി. 54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചകള്ളമാണ്. ഇത് തെളിയിക്കാൻ മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിക്കും കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

Tags :
featuredkeralanewsPolitics
Advertisement
Next Article