Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് ലഭിച്ചത് 2.11 കോടി

12:37 PM Dec 05, 2024 IST | Online Desk
Advertisement

ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ക്യാപ്പ് ലേലത്തിൽ പോയത് 250000 ഡോളറിന്. ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന ഒരേയൊരു “ബാഗി ഗ്രീൻ” എന്ന് വിശ്വസിക്കപ്പെടുന്ന തൊപ്പിയാണ് ഇന്ത്യൻ രൂപ രണ്ട് കോടി 11 ലക്ഷത്തിന് ലേലത്തിൽ പോയത്.

Advertisement

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ഓസ്‌ട്രേലിയയിലേത് (1947-48). ഈ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും ബ്രാഡ്മാനായിരുന്നു. പരമ്പരയിലെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും ഉൾപ്പെടെ 715 റൺസാണ് അദ്ദേഹം കരസ്ഥമാക്കിയത്ത്. ബോൺഹാംസ് ഓക്ഷൻ ഹൗസാണ് 80 കൊല്ലത്തിലേറെ പഴക്കമുള്ള ഈ ‘ബാഗി ഗ്രീൻ’ തൊപ്പി ലേലത്തിൽ വച്ചത്. വെറും പത്ത് മിനിറ്റ് നീണ്ടുനിന്ന ലേലത്തിലാണ് ഇന്ത്യൻ ടൂർ മാനേജരായ പങ്കജ് പീറ്റർ കുമാർ ഗുപ്തയ്‌ക്ക് ബ്രാഡ്മാൻ സമ്മാനമായി നൽകിയ തൊപ്പി ലേലത്തിൽ കോടികൾ സ്വന്തമാക്കിയത്.

52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 അർദ്ധസെഞ്ച്വറികളും 29 സെഞ്ച്വറികളും ഉൾപ്പെടെ 6996 റൺസ് നേടിയ ബ്രാഡ്മാൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്നു. 1948 ൽ നടന്ന ആഷസ് പരമ്പരയ്‌ക്ക് ശേഷമാണ് താരം വിരമിച്ചത്. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ബ്രാഡ്മാൻ 2001 ൽ വിടപറഞ്ഞു.

Tags :
Sports
Advertisement
Next Article