പേരാമ്പ്ര ഇലാസിയക്ക് ബ്രസീലിയൻ അംഗീകാരം
കോഴിക്കോട് : പേരാമ്പ്ര ഇലാസി യയെ തേടി ബ്രസീലിയൻ അംഗീകാരം. ബ്രസീലിയൻ അസോസിയേഷൻ ഓഫ് ഫോക്‌ലോർ ആൻ്റ് പോപ്പുലർ ആർട്സ് ഫെസ്റ്റിവൽ ഓർഗനൈസേർസ് (AbrasOFFA ) ൽ നിന്ന് ലഭിച്ച അംഗീകാരം ഇലാസിയ സ്വീകരിച്ചു. ഇലാസിയ വാർഷികത്തോടനുബന്ധിച്ച് സ്പെഷ്യലി ചാലഞ്ച്ഡ് ആയ പേരാമ്പ്ര ബഡ്‌സ് സ്ക്കൂളിലെ 66 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി നടത്തിയ വിമാനയാത്രയാണ് അവാർഡിന് അർഹരാക്കിയത്.
യുനൈറ്റഡ് നാഷൻ്റെ കീഴിലുള്ള ബ്രസീലിയൻ ഓർഗനൈസേഷനാണ് Abrassoffa. ബ്രസീലിൽ നിന്നും ഏഴംഗ പ്രതിനിധികൾ എത്തിയാണ് അവാർഡ് കൈമാറിയത്. ഇലാസിയ ബ്രാൻ്റിൻ്റെ പേരാമ്പ്രയിലുള്ള ടെക്സ്റ്റൈൽ ഷോപ്പിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വ്യത്യസ്തമായ ആഘോഷ പരിപാടികളോടനുബന്ധിച്ച ചടങ്ങിലാണ് ഇലാസിയ അവാർഡ് സ്വീകരിച്ചത്. ' planting trees for the culture of peace by United Nation ' എന്ന പദ്ധതിയുടെ ഭാഗമായി മരം നടലും സംഘടിപ്പിച്ചു.