ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു: 24 മണിക്കൂറിനിടെ തകര്‍ന്നത് രണ്ട് പാലങ്ങള്‍
പാട്‌ന: ബാഹാറില്‍ വീണ്ടും പാലം തകര്‍ന്ു. 24 മണിക്കൂറിനിടെ രണ്ട് പാലങ്ങള്‍ തകര്‍ന്നു. സമസ്തിപൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ബക്തിയാര്‍പൂര്‍-താജ്പൂര്‍ ഗംഗാ മഹാസേതു പാലം തകര്‍ന്നതിന് പിന്നാലെ മുംഗര്‍ ജില്ലയില്‍ ഗന്തക് നദിക്ക് കുറുകെയുണ്ടായിരുന്ന പ്രധാന പാലം തകര്‍ന്നു.
മുംഗര്‍ ജില്ലയിലെ ബിച്‌ലി പുല്‍ എന്നറിയപ്പെട്ടിരുന്ന തിരക്കേറിയ പാലം 2012ല്‍ നിര്‍മിച്ചതാണ്. നദിയിലെ ശക്തമായ ഒഴുക്കില്‍ പാലം തകരുകയായിരുന്നെന്നാണ് വിവരം. നദീതീര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പ്രധാന നഗരമായ ഖഗാരിയയുമായി ബന്ധപ്പെടാനുള്ള ഒരേയൊരു മാര്‍ഗമായിരുന്നു ഈ പാലം. 80,000ത്തോളം പേരെ പാലം തകര്‍ച്ച ബാധിക്കും. മുംഗര്‍ ജില്ലയിലെ ഹരിനമര്‍, ജൊവാഭിയാര്‍ തുടങ്ങിയ നിരവധി പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് ബിഹാര്‍ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡി?ന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടക്കുന്ന ബക്തിയാര്‍പൂര്‍-താജ്പൂര്‍ ഗംഗാ മഹാസേതു പാലം ഒരു ഭാഗം തകര്‍ന്നത്. ഇതി?ന്റെ ഗര്‍ഡറുകളുടെ ബെയറിംഗുകള്‍ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ ഒന്നിനു പിറകെ ഒന്നായി പാലങ്ങള്‍ തകരുന്ന സംഭവങ്ങളുണ്ടായിരുന്നു. 13 ദിവസത്തിനിടെ ആറ് പാലങ്ങളാണ് അന്ന് തകര്‍ന്നത്. തുടര്‍ന്നും പല സമയങ്ങളിലായി പാലം തകര്‍ച്ച ആവര്‍ത്തിച്ചു. സര്‍ക്കാറിന് തന്നെ നാണക്കേടായ ഈ സംഭവങ്ങളില്‍ വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. പാലം നിര്‍മാണത്തിനും പരിപാലനത്തിനുമായി പുതിയ നയവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകര്‍ച്ചകള്‍.