For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ അതിവേഗം മുന്നേറാൻ ബ്രിട്ടൻ

02:05 PM Feb 07, 2024 IST | ലേഖകന്‍
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ അതിവേഗം മുന്നേറാൻ ബ്രിട്ടൻ
Advertisement

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠനത്തിന് 100 മില്യൺ പൗണ്ട് ചെലവഴിക്കാൻ യുകെ. ഒമ്പത് എ ഐ ഗവേഷണ കേന്ദ്രങ്ങൾ യുകെയിലുടനീളം സ്ഥാപിക്കാനാണ് ലക്ഷ്യം. വിദ്യാഭ്യാസം, നിയമപരിപാലനം, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നിവയില്‍ എഐയുടെ ഉപയോഗം പരിശോധിക്കുന്ന ഗവേഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളും നേട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് റെഗുലേറ്റര്‍മാരെ പരിശീലിപ്പിക്കുക എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് പദ്ധതി ന‍‍ടപ്പാക്കുന്നത്.
പൊതു സേവനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും മികച്ച രീതിയിൽ മാറ്റാനും ക്യാൻസർ, ഡിമെൻഷ്യ തുടങ്ങിയവയുടെ ചികിത്സയിൽ സഹായിക്കാനും എഐക്ക് കഴിയുമെന്ന് യുകെ സയൻസ്, ഇന്നൊവേഷൻ, ടെക്‌നോളജി മന്ത്രി മിഷേൽ ഡോണെല്ലൻ പറഞ്ഞു.

Advertisement

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.