ഇസ്രായേലിലേക്കുള്ള വിമാന സര്‍വിസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ്
തെല്‍അവീവ്: യുദ്ധത്തെ തുടര്‍ന്ന് നാലുമാസമായി നിര്‍ത്തിവെച്ച ഇസ്രായേലിലേക്കുള്ള വിമാന സര്‍വിസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ്. സുരക്ഷാഭീതി കാരണം ഒക്ടോബറില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സര്‍വിസ് ഏപ്രില്‍ 1-ന് പുനരാരംഭിക്കുമെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് പ്രഖ്യാപിച്ചത്.
ലണ്ടന്‍ ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയായ ഐ.എ.ജിയുടെ ഉടമസ്ഥതയിലുള്ളതാണ് ബ്രിട്ടീഷ് എയര്‍വേയ്സ്. ആഴ്ചയില്‍ നാല് തവണയാണ് സര്‍വിസ് നടത്തുക. എന്നാല്‍, യാത്രക്കാരുടെ എണ്ണം മുമ്പത്തേത് പോലെ ഉണ്ടാകുമെന്ന് കരുതുന്നില്ല. അതിനാല്‍, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാള്‍ ചെറിയ വിമാനങ്ങളാണ് സര്‍വിസിന് ഉപയോഗിക്കുക.
ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ലോകത്തെ മിക്ക എയര്‍ലൈനുകളും ഇസ്രായേലിലേക്കുള്ള സര്‍വിസ് നിര്‍ത്തിയിരുന്നു. പിന്നീട് എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, റയാന്‍എയര്‍ എന്നിവയുള്‍പ്പെടെ വിമാനക്കമ്പനികള്‍ സേവനം പുനരാരംഭിക്കുമെന്ന്