ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി
04:30 PM Aug 05, 2024 IST
|
Online Desk
Advertisement
ധാക്ക: കലാപം തുടരുന്നതിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി. ആഭ്യന്തര കലാപത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ഗനഭബനിൽ പ്രവേശിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെ വിലപിടിപ്പുള്ള വസ്തുക്കൾ കലാപകാരികൾ കൊള്ളയടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Advertisement
പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങിയ പതിനായിരങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ ഞായറാഴ്ച 98 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിഷേധം രൂക്ഷമായത്. കലാപത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടു.
Next Article