ബഡ്ജറ്റ് അവതരണം ആരംഭിച്ചു
11:43 AM Feb 01, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാല്‍ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മലാ സീതാരാമ ന്റെ ആറാമത്തെ ബഡ്ജറ്റാണിത്. അടുത്ത് അധികാരമേല്‍ക്കുന്ന സര്‍ക്കാരാകും പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിക്കുക. ഒന്നാം മോദി സര്‍ക്കാര്‍ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്
Advertisement
ഇന്ന് രാവിലെ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു. രാഷ്ട്രപതി ധനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. കേന്ദ്ര സഹമന്ത്രിമാരായ ഭാഗവത് കൃഷ്ണറാവു, പങ്കജ് ചൗധരി എന്നിവരും നിര്‍മല സീതാരാമനൊപ്പമുണ്ടായിരുന്നു.
Next Article