പ്രവാസികളെ പൂർണമായും തഴഞ്ഞ ബജറ്റ് : ഒ.ഐ.സി.സി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര
കുവൈറ്റ് സിറ്റി: വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരെയും പ്രതേകിച്ച് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളെ യും പൂർണമായും അവഗണിച്ചാണ് കേന്ദ്ര ഗവർമെന്റ് ബജറ്റ് അവതരിപ്പിച്ചത് എന്ന് കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിപ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇത് തീർത്തും നിരാശകനാകമാണ്. പ്രവാസികളുടെ പുനരധിവാസ മുൾപ്പെടെ യുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവർമെന്റ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ തൊഴിലിലായ്മ പരിഹരിക്കാൻ ഒരു നടപടിയും ബജറ്റിൽ കൈക്കൊണ്ടിട്ടില്ല , ഇതിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകും. ഇന്ത്യയിലെയും വിദേശത്തെയും കോര്പറേറ്റുകൾക്ക് മാത്രമാണ് ഈ ബജറ്റുകൊണ്ടുള്ള നേട്ടം ഉണ്ടായിട്ടുള്ളത്.കേരളത്തെ പൂർണമായും അവഗണിച്ച ഈ ബജറ്റിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ ഉണ്ടാകണമെന്ന് ശ്രീവര്ഗീസ് പുതുക്കുളങ്ങര കേരളത്തിലെ എം.പി മാരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.