Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പേജർ സ്ഫോടനത്തിൽ റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ബന്ധമില്ലെന്ന് ബൾഗേറിയ

07:49 PM Sep 20, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ലെബനനിൽ ചൊവ്വാഴ്‌ചയുണ്ടായ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡിന് ക്ലീൻ ചിറ്റ് നൽകി ബൾഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്‌തിട്ടില്ല. നോർട്ട ഗ്ലോബൽ ബൾഗേറിയയിൽ നിന്ന് തായ് വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Advertisement

തായ് വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഹംഗേറിയൻ കടലാസ് കമ്പനി ബി.എ.സി. കൺസൾട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement
Next Article