തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഹൈവേയില്‍ തലകീഴായി മറിഞ്ഞു
02:33 PM Aug 22, 2024 IST
|
Online Desk
Advertisement
തെഹ്‌റാന്‍: ഇറാനില്‍ ശിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഹൈവേയില്‍ തലകീഴായി മറിഞ്ഞു 28 പേര്‍ മരിച്ചു. 51 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.പാകിസ്താനില്‍നിന്ന് ഇറാന്‍ വഴി ഇറാഖിലെ ശിയ തീര്‍ഥാടന കേന്ദ്രമായ കര്‍ബലയിലേക്ക് പോവുകയായിരുന്നു ബസ്. മധ്യ ഇറാനിലെ യാസ്ദ് പ്രവിശ്യയിലെ ഹൈരേയില്‍ ചൊവ്വാഴ്ച രാത്രിയാണ് ബസ് അപകടത്തില്‍ പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും അതില്‍ 14 പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക എമര്‍ജന്‍സി ഉദ്യോഗസ്ഥന്‍ മുഹമ്മദ് അലി മാലെക്‌സാദെ പറഞ്ഞു.
Advertisement
പാകിസ്താന്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇതിനകം 30 ലക്ഷം തീര്‍ഥാടകര്‍ രാജ്യത്തുനിന്ന് കര്‍ബലയിലേക്ക് പോയതായി ഇറാന്‍ പോലീസ് അറിയിച്ചു.
Next Article