മുട്ടകയറ്റിവന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം, ഇരുപതിനായിരത്തോളം മുട്ടകള്‍ പൊട്ടി റോഡിലൊഴുകി
07:18 PM Dec 17, 2024 IST | Online Desk
Advertisement
ആലുവ: ആലുവയിൽ മുട്ടകയറ്റിവന്ന വാഹനത്തില്‍ ബസ് ഇടിച്ച് ഇരുപതിനായിരത്തോളം മുട്ടകള്‍ പൊട്ടി റോഡിലൊഴുകി.ആലുവയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.മുട്ട കയറ്റിവന്ന വണ്ടിയില്‍ ബസിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലും ഇടിച്ചു. റോഡിലെ മതിലും തകർത്തു. 20,000 ത്തോളം മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി. ഫയർഫോഴ്സെത്തി മുട്ട അവശിഷ്ടങ്ങള്‍ നീക്കിയാണ് ഗതാഗതം പൂർണനിലയില്‍ പുനഃസ്ഥാപിക്കാൻ സാധിച്ചത്.
Advertisement