For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു; ചേ​ല​ക്ക​ര​യി​ൽ 50.86%, വയനാ​ട് 45.38% പോ​ളിം​ഗ്

03:43 PM Nov 13, 2024 IST | Online Desk
ഉപതെരഞ്ഞെടുപ്പ്  വോട്ടെടുപ്പ് പുരോഗമിക്കുന്നു  ചേ​ല​ക്ക​ര​യി​ൽ 50 86   വയനാ​ട് 45 38  പോ​ളിം​ഗ്
Advertisement

വയനാട്/ചേലക്കര: സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വയ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. പ​ല ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മു​ത​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണു ദൃ​ശ്യ​മാ​യ​ത്. ഉ​ച്ച​യോ​ടെ ചേ​ല​ക്ക​ര​യി​ൽ 50.86 ശ​ത​മാ​ന​വും വ​യ​നാ​ട് 45.38 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പോ​ളിം​ഗ്.

Advertisement

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച വ​യ​നാ​ട്ടി​ൽ 14,71,742 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം. എ​ൽ​ഡി​എ​ഫി​ലെ സ​ത്യ​ൻ മൊ​കേ​രി, എ​ൻ​ഡി​എ​യി​ലെ ന​വ്യ ഹ​രി​ദാ​സ് എ​ന്നി​വ​രാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ആ​കെ 16 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ 30 ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 1,354 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. 11 ബൂ​ത്തു​ക​ൾ പ്ര​ത്യേ​ക സു​ര​ക്ഷാ​പ​ട്ടി​ക​യി​ലു​ണ്ട്. ചേ​ല​ക്ക​ര​യി​ൽ 2.13 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്കാ​യി 180 ബൂ​ത്തു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. റി​സ​ർ​വ് ഇ​ല​ക്‌‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ൾ​പ്പ​ടെ ആ​കെ 236 ഇ​വി​എ​മ്മു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.