ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മൂന്നാം സ്ഥാനത്ത് പോയ നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തണം ; കരകുളം കൃഷ്ണപിള്ള
കാട്ടാക്കട: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച എൽഡിഎഫ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിനൊപ്പം സിപിഎം മൂന്നാം സ്ഥാനത്ത്പോയ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ വിജയത്തിനായി കൈകോർത്ത കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച് കോൺഗ്രസ് കൊറ്റംപള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വിളപ്പിൽ ശശിധരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വേണു, കോൺഗ്രസ് യുഡിഎഫ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ അഡ്വ.ആർ.വി രാജേഷ്, എം ആർ ബൈജു, ബാലരാമപുരം കരീം, പേയാട് ശശി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ അനിത, കാട്ടാക്കട വിജയൻ, പ്രേം ചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ വി ലിഞ്ചു, കണ്ടള ജാഫർ, വണ്ടന്നൂർ സദാശിവൻ തുടങ്ങിയവർ സംസാരിച്ചു