ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും
10:23 AM Jul 10, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തമിഴ്‌നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
Advertisement
നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ വാശിയേറിയ മത്സരമാണ്. ലോക്‌സഭക്കൊപ്പം ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലും കോണ്‍ഗ്രസ് നേടിയിരുന്നു.
എന്നാല്‍, ഇത്തവണ മൂന്നും തങ്ങള്‍ക്കായിരിക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേശ് താക്കൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സര രംഗത്തുണ്ട്. ജൂലൈ 13നാണ് വോട്ടെണ്ണല്‍.
Next Article