ബൈജൂസ് ഓഫിസുകൾ പൂട്ടുന്നു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം
11:12 AM Mar 12, 2024 IST
|
Online Desk
Advertisement
എജ്യു-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആസ്‌ഥാനം ഒഴികെയുള്ള ഓഫിസുകൾ പുട്ടുന്നത്. 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫിസുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലീസ് കരാറുകൾ പുതുക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
Advertisement
ഡൽഹി, ഗുരുഗ്രാം, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകൾ ഇത്തരത്തിൽ പൂട്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കമ്പനിയിൽ ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് ഇത്.
വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിങ് കുറയുന്നതും ഓൺലൈൻ പഠന സേവനങ്ങളുടെ കുറഞ്ഞ ഡിമാൻഡും കാരണം തിരിച്ചടി നേരിട്ട ബൈജൂസ് കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Next Article