ശിക്ഷാ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം
05:15 PM Jan 18, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: ശിക്ഷാ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം. ആദ്യമായി കേസിൽ ഉൾപ്പെട്ട് പത്ത് വർഷം വരെ ശിക്ഷ അനുഭവിക്കുന്നവർക്കാണ് ഇളവ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഒറ്റതവണ ശിക്ഷ ഇളവ് നൽകാനുള്ള മാർഗനിർദേശത്തിന് അംഗീകാരം നൽകിയത്. ശിക്ഷാ ഇളവ് കൂടാതെ പകുതി വർഷമെങ്കിലും തടവ് ലഭിച്ചവർക്കാണ് ഇളവ് നൽകുന്നത്.
അതേസമയം എത്രവർഷം ഇളവ് നൽകുക എന്നതുസംബന്ധിച്ച വിവരം പുറത്തുവരാനുണ്ട്. എത്രപേർക്ക് ഇളവ് ലഭിക്കുമെന്ന കണക്കുകളും പുറത്തുവരാനുണ്ട്.
Advertisement
Next Article