മുഖ്യമന്ത്രിയുടെ വിശ്വസ്തന് ക്യാബിനറ്റ് പദവി: തീരുമാനം മന്ത്രിസഭ യോഗത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് കാബിനറ്റ് റാങ്ക്. മന്ത്രിസഭ യോഗത്തിലാണ് എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ക്രമക്കേടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കെ എം എബ്രഹാമും അറസ്റ്റ് ഭീതിയിലാണ്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയില്‍ പോകാനാണ് ഇരുവരുടെയും നീക്കം. കാബിനറ്റ് റാങ്കുള്ളവരെ ചോദ്യംചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതിയും അറസ്റ്റ് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിയും വേണം. എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കുന്നത് വഴി മൂന്ന് കോടിയുടെ അധിക ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍, 12 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ എബ്രഹാമിന് നിയമിക്കാം.