ഓട്ടോ ഓടിക്കാൻഎത്തി : വീട്ടമ്മയെ ഒപ്പം കൂട്ടി, ഒടുവിൽ ഘാതകനായി
കാട്ടാക്കട : മുതിയവിളയില്‍ റബ്ബർ പുരയിടത്തിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു രഞ്ജിത്താണ് കൊലനടത്തിയത് എന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.ഓട്ടോ ഓടിക്കാൻ എത്തിയ ആൾ അവിടെത്തെ വീട്ടമ്മയെ ഒടുവിൽ ഒപ്പം കൂട്ടുകയായിരുന്നു. വീട്ടമ്മയുമായി താമസിച്ചു വരവേയാണ് കൊലപാതകത്തിലേക്ക് കടന്നത്. ഇയാളുടെ സ്വാഭാവത്തിൽ മാറ്റം വന്നതോടെ മരിച്ച മായാ മുരളി തിരികെ സ്വന്തംവീട്ടിൽ പോകാൻ തയ്യാറായിരുന്നു. പ്രതി രഞ്ജിത്തിനെ ഉപേക്ഷിച്ചു തിരികെ വരുന്നു എന്ന് ബന്ധുക്കളെയും അറിയിച്ചു . ഇതായിരുന്നു പ്രതിയ്ക്ക് കൊലപാതകത്തിന് പ്രേരണയായത്. കൊലപാതക സമയം മദ്യലഹരിയിൽ ആയിരുന്ന പ്രതി കൊലക്കു ശേഷം വസ്ത്രങ്ങൾ എല്ലാം അവിടെന്നു മാറ്റിയിരുന്നു. പ്രതിയെ പോലീസ് പിടികൂടാതിരിക്കാൻ വിലകൂടിയ മൊബൈൽ ഫോൺ നശിപ്പിച്ച ശേഷം ഉപേക്ഷിച്ചാണ്കൊലയ്ക്ക് ശേഷം ഇയാൾ ഇവിടെന്നും രക്ഷപ്പെട്ടത്. പ്രധാന റോഡുകൾ ഒഴിവാക്കി ചെറിയ ഇടറോഡുകൾ വഴികൾ സഞ്ചരിച്ചാണ് യാത്ര ചെയ്തത്. ലോറികൾ കൈകാണിച്ചും ചെറിയ വാഹനങ്ങളിൽ കയറിയുമാണ് പ്രതി തമിഴ്‌നാട്ടിൽ എത്തിയത്. ഇതിനിടെ അവിടെ ഒരു ഹോട്ടലിലും ജോലിചെയ്തു . പ്രതിക്ക്മറ്റു കേസുകൾ ഇല്ലന്നും പക്ഷെ ഇയാളുടെ രീതികളിൽ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ പ്രതിക്ക് മറ്റു പലസ്ത്രീകളുമായി ബന്ധം ഉണ്ടയിരുന്നു. ഇവരെ ഒഴിവാക്കുന്നത് ക്രൂരമായി മർദ്ദിച്ചാണ്. എന്നാൽ മർദ്ദനം ഏറ്റവർ രഞ്ജിത്തിനെ പേടിച്ച് പരാതിയുമായി എത്തിയിട്ടില്ലന്നും ഇതിൽ പെട്ട ഒരാൾ സാക്ഷിയാണെന്നും കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാർ പറഞ്ഞു.പ്രതിയെ തമിഴ്നാട്ടിലെ കമ്പം തേനി ഭാഗത്തു നിന്നുമാണ് പിടികൂടി അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഓട്ടോറിക്ഷ സംഭവം നടക്കുന്ന തലേദിവസം ഉപേക്ഷിച്ചതാണ്. രഞ്ജിത്തും, മായാ മുരളിയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തു വരവേ കാട്ടാക്കട ചൂണ്ടുപലകയിൽ വച്ച് കേടായതിനെ തുടർന്നു ഉപേക്ഷിക്കുയായിരുന്നു എന്ന് പ്രതി പോലീസിനോട് പറഞ്ഞു.