ശബരിമലയിൽ മദ്യപിച്ച് ജോലിയ്‌ക്കെത്തി; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
10:19 AM Dec 30, 2024 IST | Online Desk
Advertisement
ശബരിമല: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതിന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്ഐ ബി പദ്മകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. ഡിസംബർ 13-ന് രാത്രിയാണ് സംഭവം ഉണ്ടായത്. നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാറിന് എതിരെ മദ്യപിച്ചതായുള്ള ആരോപണം ഉയർന്നത്. മാത്രമല്ല പൊതുജനത്തിന് അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നൽകിയത്.
Advertisement