ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കാനഡ അധിക സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് എക്‌സ്ട്രാ സ്‌ക്രീനിങ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
കനേഡിയന്‍ ട്രാന്‍സ്?പോര്‍ട്ട് മ?ന്ത്രി അനിത ആനന്ദാണ് അധിക സ്‌ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇത് വിമാന യാത്രികരുടെ യാത്ര വൈകാന്‍ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഹര്‍ദീപ് സിങ് നിജ്ജാര്‍ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡ. മോദിക്കോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ കാനഡയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
പത്രവാര്‍ത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ?കനേഡിയന്‍ സര്‍ക്കാറിന്റെ വിശദീകരണം. അമിത് ഷായുടെ നേതൃത്വത്തിലാണ് ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതി?യെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയന്‍ ?പത്രത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കനേഡിയന്‍ സര്‍ക്കാറിന്റെ പ്രസ്താവനയില്‍ വിവാദത്തില്‍ നിന്നും അകലം പാലിക്കുകയാണ് അവര്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നും കാനഡ വ്യക്തമാക്കി.