Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിബന്ധനകള്‍ കടുപ്പിച്ച് കാനഡ; പഠനാനന്തര തൊഴിൽ അനുമതികളിൽ മാറ്റം വരുത്തി

02:41 PM Oct 10, 2024 IST | Online Desk
Canada flag background
Advertisement

കാനഡയിലെ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുന്നു. നവംബർ ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. ഭാഷാ കഴിവ്, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

Advertisement

ദീർഘകാലം തൊഴിൽ ക്ഷാമം അനുഭവിക്കുന്ന കൃഷി, അഗ്രി ഫുഡ്, ആരോഗ്യ മേഖല, സയൻസ്, ടെക്നോളജി, എൻജിനീയറിങ്, ഗണിതശാസ്ത്രം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മുൻഗണന ലഭിക്കും. തൊഴിൽ അനുമതി ലഭിക്കാനായി, അപേക്ഷകർക്ക് കുറഞ്ഞത് CLB 7 (കാനഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക്) സ്കോർ നിർബന്ധമാക്കിയിട്ടുണ്ട്.

സിഎൽപിഐപി (CELPIP), ഐഇഎൽടിഎസ് (IELTS), പിടിഇകോർ (PTE Core) പരീക്ഷാ ഫലങ്ങൾ പരിഗണിക്കും. നിലവിലുള്ള പഠനാനന്തര തൊഴിൽ അനുമതിക്കുള്ള നിയമങ്ങൾക്കു പുറമേയാണ് പുതിയ ചട്ടങ്ങൾ വരുന്നത്. കനേഡിയൻ സർക്കാർ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10% കുറയ്ക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.

Tags :
international
Advertisement
Next Article