കാനഡയില്‍ കുടിയേറ്റനയം കര്‍ശനമാക്കുന്നു; തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി
കുടിയേറ്റ നയം കർശനമാക്കി കാനഡ. 2025 മുതലാണ് കുടിയേറ്റത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തുക. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനുമതി പരിമിതപ്പെടുത്താനുള്ള സമീപകാല തീരുമാനത്തെ തുടര്‍ന്നാണിത്. പ്രഖ്യാപനം കര്‍ശനമായ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളിലേക്കുള്ള പ്രവണതയെ സൂചിപ്പിക്കുന്നു. 'കനേഡിയന്‍സ് ഫസ്റ്റ്' എന്ന നയത്തിലേക്കാണ് ഒട്ടാവ നീങ്ങുന്നത്. കനേഡിയന്‍ തൊഴിലാളികളെ ആദ്യം നിയമിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും', 'ട്രൂഡോ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
ഈ നീക്കം കാനഡയില്‍ സ്ഥിരതാമസമാക്കുന്ന കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് വര്‍ധിച്ചുവരുന്ന ഭവന വിലകളുടെ ആഘാതത്തെക്കുറിച്ച് ജനങ്ങളില്‍നിന്ന് ട്രൂഡോ ഭരണകൂടം സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.