Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്യാൻസറിന് കാരണമാകുന്ന റോഡാമിൻ കലർന്ന മിഠായികൾ പിടിച്ചെടുത്തു

06:50 PM Feb 29, 2024 IST | Online Desk
Advertisement

പാലക്കാട്‌: മണപ്പുള്ളിക്കാവ് ഉത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ തെരുവ് കച്ചവടക്കാരിൽ നിന്ന് റോഡാമിൻ കലർന്ന 50 കിലോയോളം മിഠായികൾ പിടിച്ചെടുത്തു നശിപ്പിച്ചു. ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തുവാണ് റോഡമിന്‍. ഭക്ഷ്യവസ്തുക്കൾക്ക് നിറം ലഭിക്കാൻ വേണ്ടിയാണ് മാരക രാസവസ്തുവായ റോഡോമിൻ ചേർക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻ്റ് കമ്മിഷണർ വി. ഷൺമുഖന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉത്സവത്തോടനുബന്ധിച്ച് ജ്യൂസ്, കുടിവെള്ള പരിശോധനയും നടത്തിവരുന്നുണ്ട്. കച്ചവടക്കാർ ഫിൽട്ടർ ചെയ്ത വെള്ളം മാത്രം ഉപയോഗിക്കാവൂ എന്ന് നിർദ്ദേശമുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻ്റ് കമ്മിഷണർ അറിയിച്ചു.

Advertisement

Tags :
kerala
Advertisement
Next Article