Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വടകരയിൽ വാഹനാപകടത്തിൽ രണ്ട് മരണം

10:49 AM Sep 04, 2024 IST | Online Desk
Advertisement

വടകര :ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടയിരുന്ന രണ്ടുപേരും മരിച്ചു.

Advertisement

കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലി ഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം നടന്നത്.അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ.

തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.അപകടത്തിൻ്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Advertisement
Next Article