Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർ തോട്ടിൽ വീണു, യാത്രക്കാർ രക്ഷപ്പെട്ടു

11:46 AM Jan 29, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: കൊട്ടിയത്തിനു സമീപം യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. കാറിലുണ്ടായിരുന്ന യുവതിയും സഹോദരങ്ങളും പരിക്കേൽക്കാതെ രക്ഷപെട്ടു. തോട്ടിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഇരവിപുരം പാലത്തിനടുത്ത് കൊല്ലം തോട്ടിലായിരുന്നു സംഭവം. ഇരവിപുരത്തു നിന്നും തിരിഞ്ഞ് തീരദേശ റോഡിലേക്ക് പോകവെ എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ തോട്ടിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്ന പനമൂട് സ്വദേശികൾ ഡോർ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
സംഭവമറിഞ് കൊല്ലത്തു നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയിരുന്നു. തോട്ടിൽ കൈവരിയില്ലാത്ത ഭാഗത്തു കൂടിയാണ് കാർ താഴേക്ക് വീണത് ഇരവിപുരം പാലത്തിന് അൽപ്പം അകലെ വരെ കൊല്ലം തോട്ടിൽ സംരക്ഷണ വേലിയുണ്ടെങ്കിലും പാലത്തിന് സമീപം സംരക്ഷണ വേലി നിർമിച്ചിട്ടില്ല.

Advertisement

Advertisement
Next Article