Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർബൺ പാദമുദ്ര അളക്കാൻ കാർഷിക സർവകലാശാലയുടെ ആപ്പ്

03:28 PM Nov 20, 2023 IST | ലേഖകന്‍
Advertisement

ഡോ.സാബിൻ ജോർജ്

Advertisement

തൃശൂർ: കാർബൺ പാദമുദ്ര അതായത് കാർബൺ പുറന്തള്ളലിൻ്റെ തോത് അളക്കാൻ കാർഷിക സർവകലാശാല മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നു. ‘കാർബോഫൂട്ട്’ ( Carbofoot ) എന്നാണ് കാർബൺ ഫൂട്ട് പ്രിൻ്റ് (Carbon footprint) അളക്കാനുള്ള ആപ്ലിക്കേഷൻ്റെ പേര്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റവും, കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജും ചേർന്നാണ് ഇത് വികസിപ്പിച്ചത്. ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറച്ച് 2050 വർഷത്തിൽ നെറ്റ് സീറോ കാർബണിലെത്താനുള്ള പരിശ്രമത്തിൻ്റെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ഈ ആപ്പ് സഹായിക്കും. കൃഷിയും കാർഷിക അനുബന്ധ മേഖലകളും ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ കാര്യമായ പങ്കുവഹിക്കുന്ന മേഖലകളിലൊന്നാണ്.

Advertisement
Next Article