കണ്ണൂരില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
02:07 PM Jan 01, 2024 IST | Online Desk
Advertisement
കണ്ണൂര്‍: പുതുവര്‍ഷത്തലേന്ന് പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ കോലം കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉള്‍പ്പടെ അഞ്ച് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.
Advertisement
അന്യായമായി സംഘം ചേരല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് കത്തിച്ച പാപ്പാഞ്ഞിയുടെ മാതൃകയിലാണ് 30 അടി ഉയരത്തിലുള്ള കോലം തയാറാക്കിയിരുന്നത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍.