Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗുഡ്‌സിനായി പാലരുവി എക്‌സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം

04:49 PM Feb 01, 2024 IST | Online Desk
Advertisement

ഗുഡ്‌സിനായി പാലരുവി എക്‌സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം. കണ്‍ട്രോളിംഗിലെ പിഴവില്‍ പകുതി സാലറി നഷ്ടമായത് നൂറുകണക്കിന് ജീവനക്കാര്‍ക്ക്.കൊല്ലം എറണാകുളം പാതയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ആശ്രയിക്കുന്ന പാലരുവി എക്‌സ്പ്രസ് ഇന്ന് എറണാകുളം ടൗണിലെ യാര്‍ഡില്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി.എറണാകുളം ഔട്ടര്‍ ഭാഗത്ത് ഗുഡ്‌സ് യാര്‍ഡിന് സമീപമാണ് പാലരുവി പിടിച്ചിട്ടത്.

Advertisement

ഇതിന് ശേഷം ഗുഡ്‌സ് ട്രെയിന് ടൗണ്‍ സ്റ്റേഷനിലേയ്ക്ക് സിഗ്‌നല്‍ നല്‍കുകയായിരുന്നു.പിന്നീട് 40 മിനിറ്റുകള്‍ക്ക് ശേഷമാണ് പാലരുവിയ്ക്ക് സിഗ്‌നല്‍ നല്‍കിയത്.എന്നാല്‍ പാലരുവി ടൗണിലെ പ്ലാറ്റ് ഫോമില്‍ പ്രവേശിച്ചപ്പോളും സ്റ്റേബിള്‍ ലൈനില്‍ ഗുഡ്‌സ് വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്‌സ് ട്രെയിന്‍ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്. കണ്ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്‌സിന് ആദ്യം സിഗ്‌നല്‍ നല്‍കാന്‍ കാരണമായത്. ഇത് യാത്രക്കാരായ നൂറുകണക്കിന് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.

വന്ദേഭാരത് സര്‍വീസ് നടത്താത്ത വ്യാഴാഴ് ദിവസങ്ങളില്‍ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലര്‍ച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവര്‍ക്കും പാലരുവി ക്ഷീണം ചെയ്തു.15 മിനിറ്റോളം പാലരുവി വൈകിയതോടെ 9 മണി മുമ്പ് പഞ്ച് ചെയ്യേണ്ട നൂറുകണക്കിന് ആളുകള്‍ക്ക് പകുതി സാലറി നഷ്ടമായതായും യാത്രക്കാര്‍ ആരോപിച്ചു.

Advertisement
Next Article