Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

‘സിബിഐ അന്വേഷണം വേണം’: നീതി തേടി സിദ്ധാർഥന്റെ കുടുംബം

10:40 AM Mar 09, 2024 IST | Online Desk
Advertisement

വയനാട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ നീതി തേടി കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സിബിഐ അന്വേഷണം വേണമെന്ന് സിദ്ധാർത്ഥൻ്റെ പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.കൂടാതെ ഡീൻ, അസി. വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.

Advertisement

അതേസമയം കേസിലെ പ്രതി അക്ഷയ്, എം എം മണിയുടെ സംരക്ഷണത്തിലെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചിരുന്നു.സംഭവ ശേഷം അക്ഷയ് എവിടെ പോയെന്ന് എസ്എഫ്ഐ ചോദിക്കുന്നില്ല. അക്ഷയ് എവിടെയാണെന്ന് തെളിയിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അക്ഷയ് ഇടുക്കി സിപിഐഎം സംരക്ഷണത്തിലാണെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ആരോപിച്ചു.

Tags :
featuredkerala
Advertisement
Next Article