For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊൽക്കത്തയിൽ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ

11:43 AM Sep 06, 2024 IST | Online Desk
കൊൽക്കത്തയിൽ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ
Advertisement

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജില്‍ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളി സിബിഐ. നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Advertisement

പ്രതിയിൽനിന്നു ശേഖരിച്ച ഡിഎൻഎ ഡൽഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ആ റിപ്പോർട്ട് ലഭ്യമായ ശേഷം അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റിക്കോർഡ് ചെയ്തിട്ടുണ്ട്. ഇതിൽ ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റേതും ഉൾപ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്. അതിനിടെ, പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ വാദം ഇന്നലെ പുറത്തുവന്നിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.