Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സി ബി എസ് ഇ നാഷനൽ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ സീഫ ജീലാനിക്ക് വെള്ളി മെഡൽ !

09:04 PM Nov 10, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ നടന്ന സി ബി എസ് ഇ നാഷനൽ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ സീഫ ജീലാനി അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ ജാവ്ലിൻ ത്രോവിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇദംപ്രഥമമായാണ് കുവൈറ്റിൽ ജാവ്ലിൻ ത്രോവിൽ ഒരു വിദ്യാർത്ഥി ഈ നേട്ടം കൈവരിക്കുന്നത്. സീഫയെ കൂടാതെ അണ്ടർ 14 വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ആയുർദയും അണ്ടർ 17 ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോവിൽ ജെസുദാസ് നോയൽ രാജുo ലോങ്ങ് ജമ്പിൽ ശ്രീഹരി നന്ദനും മാറ്റുരച്ചിരുന്നു. ഇന്ത്യ ഇന്റർനാഷനൽ സ്കൂളിനെ സംബന്ധിച്ചിടത്തോളം അക്കാഡമിക്സ്നോടൊപ്പം തന്നെ സ്പോർട്സിലും മികവുറ്റ നിലവാരമാണ് പുലർത്തുന്നത്. രക്ഷിതാക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഒട്ടേറെ പ്രശംസ പിടിച്ചുപറ്റാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ: രമേശ് കുമാറിന്റെ കഠിനാദ്ധ്വാനവും നേതൃപാടവവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.

Advertisement

റായ്‌പൂരിൽ നിന്നും തിരിച്ചെത്തിയ ടീം അംഗങ്ങളേയും കോച്ച് ഡോ: രമേശ് കുമാറിനെയും കഴിഞ്ഞ ദിവസം സ്കൂളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ വെച്ചു ആദരിക്കുകയുണ്ടായി . സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ വി ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ: കെ സലീം എന്നിവർ അഭിനന്ദിച്ചു. ഈ മാസം 15 മുതൽ കൊച്ചിയിൽ നടക്കുന്ന സി ബി എസ് ഇ നാഷനൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി കുവൈറ്റ് ചാമ്പ്യന്മാരായ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ടീം ഡോ: രമേശ് കുമാറിന്റെ നേതൃത്വത്തിൽ പതിമൂന്നാം തിയതി യാത്രതിരിക്കും.
,

Advertisement
Next Article