കേരളത്തിലെ 2 സ്കൂൾ ഉൾപ്പെടെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ
11:44 AM Mar 23, 2024 IST | ലേഖകന്‍
Advertisement
Advertisement
ന്യൂഡല്‍ഹി: രാജ്യത്തെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ. പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.
അതെസമയം കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍, മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി.
ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ധാക്കിയത്. കൂടാതെ രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, അസാം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി.