തീമഴയ്ക്കു ശമനം, ഗാസയിൽ വെടിയൊച്ചയും നിലച്ചു
ടെൽ അവീവ്: പതിമൂവായിരത്തിലധികം പേർക്കു ജീവഹാനി സംഭവിച്ച ഗാസയിൽ താൽക്കാലിക ആശ്വാസം. നാലു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനം പ്രാബല്യത്തിലായി. ഇതിന്റെ ഭാഗമായി ഗാസയിൽ ഹമാസുകൾ ബന്ദികളാക്കിയ 13 പേരെ ഉടൻ വിട്ടയക്കുമെന്നാണു വിവരം. എന്നാൽ എത്ര പേർ മോചിതരായെന്നു വ്യക്തമല്ലെന്ന് വാർത്താ ഏജൻസികൾ. മേഖലയിൽ മുറിവേറ്റവരിൽ 40 ശതമാനം വരെ പിഞ്ചു കുഞ്ഞുങ്ങളാണ്. അവർക്കു ജീവൻ രക്ഷാ ഔഷധങ്ങളും ഭകഷണവും നൽകുന്നതിനാണ് മുൻഗണന എന്ന് ഹമാസ്.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിനൊടുവിൽ വെടിനിർത്തലിന് കഴിഞ്ഞ ദിവസമാണ് തീരുമാനമായത്. കഴിഞ്ഞ ഒന്നര മാസത്തിൽ കൂടുതലായി
കൊടും യുദ്ധമാണ് നടക്കുന്നത്. ഏറ്റുമുട്ടലിനൊടുവിൽ നാല് ദിവസത്തെ വെടിനിർത്തലിന് ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ തീരുമാനമെടുക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കാനായിരുന്നു ധാരണ.
പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതലാണ് വെടിയൊച്ചയും തീമഴയും തെല്ല് ശമച്ചത്. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഗാസയിൽ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിർണായക ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇൻറലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം.
പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്ക്രോസിനാണ് കൈമാറുക. നാല് ദിവസത്തിനുള്ളിൽ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാറെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി എക്സിലൂടെ (ട്വിറ്റർ) പറഞ്ഞു. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കാനും ധാരണയായി. എത്രപേരെ വിട്ടയക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.