Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരാർ സമയം കഴിഞ്ഞു, ​ഗാസയിൽ വീണ്ടും വെടിയൊച്ച

12:36 PM Dec 01, 2023 IST | Veekshanam
Advertisement

ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽഇന്നു രാവിലെ അവസാനിച്ചു. ഇതേതുടർന്ന് ​ഗാസയിൽ വീണ്ടും വെടിയൊച്ചയും തീമഴയും. ഇസ്രായേൽ ഗാസയിയിൽ നടത്തുന്ന ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള ഖത്തറിന്റെ ശ്രമ ഫലം കണ്ടില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തടഞ്ഞുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയുടെ വടക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും ശബ്ദങ്ങളാണ് ഉയരുന്നത്. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.

Advertisement

Advertisement
Next Article