വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
08:30 PM Dec 30, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം ഒടുവിൽ അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. അതിതീവ്ര ദുരന്തമായിപ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
Advertisement