വഖഫ് ഭേദഗതി നിയമ നിർമാണം ഭരണഘടന വിരുദ്ധം : കെ. കെ. എം. എ.
11:18 PM Aug 11, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement
കുവൈത്ത് : വഖഫ് ബോർഡിൻറെ അധികാരങ്ങൾ വെട്ടി കുറക്കുകയും വഖഫ് ബോർഡിൻറെ ഭൂമി തങ്ങളുടെ പരിധിയിലേക്ക് മാറ്റുവാൻ ശ്രമിക്കുകയും ലക്ഷ്യമിട്ട് അതിൻറെ ഭരണസമിതിയെ പരിഷ്കരിക്കുവാനുള്ള കേന്ദ്ര നിയമനിർമ്മാണ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു രാജ്യത്ത് വിശ്വാസികൾക്കിടയിൽ വിഷം കലക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ ഗൂഡ നീക്കം കരുതലോടെ കാണേണ്ടതുണ്ട്. വഖഫ് സ്വത്തുക്കളും ബോർഡും പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസി സമൂഹം ഒന്നിച്ചു പ്രതികരിക്കണമെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രവർത്തക സമിതി യോഗം അഭ്യർത്തിച്ചു.