ട്രാവിസ് ഹെഡിനു സെഞ്ചുറി, കിരീടത്തിനരികെ ഓസീസ്
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോക കപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് 95 പന്തിൽ സെഞ്ചുറി തികച്ചു. ഓസ്ട്രേലിയ 34 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ്. 41 റൺസുമായി മാർനസ് ലബുഷെയ്നും ക്രീസിൽ. നാലാം വിക്കറ്റ് കൂട്ടുകെട്ട് 138 റൺസ്.
ഇന്ത്യയുടെ 240 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ പേസർമാർക്കു മുന്നിൽ ഓസീസ് മുൻനിര ബാറ്റർമാർ പിടിച്ചുനിൽക്കാനാവാതെ കീഴടങ്ങി. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്.
15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിൻറെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു. 17 ഓവറിൽ 3ന് 93 എന്ന നിലയിലാണ് ഓസ്ട്രേലിയ. ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നുമാണ് ക്രീസിൽ.