Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര 27 ന്

07:38 PM Dec 24, 2023 IST | Online Desk
Advertisement

ചക്കുളത്തുകാവ്:ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര 27 ന് നടക്കും. രാവിലെ 8.30-ന് കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കാവുംഭാഗം തിരു ഏറങ്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും കൊട്ടും കുരവയും വാദ്യോപകരണങ്ങളുടേയും അകമ്പടിയോടെ ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാത്രി 9 -ന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടക്കും. തിരുവാഭരണ ഘോഷയാത്രക്ക്
കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകും. നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തിരുവാഭരണ ഘോഷയാത്രയ്ക്ക് നേത്യുത്വം നൽകും.
പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി യജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിൽ നടന്നുവന്ന ദേവീഭാഗവത നവാഹയജ്ഞ സമർപ്പണവും അവഭൃഥസ്നാനവും സമാപിച്ചു. ചടങ്ങുകൾക്ക് മുഖ്യകാര്യദർശിമാരായ സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ക്ഷേത്ര തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.സമാപന ദിവസമായ 28 ന് കാവടി കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.
പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകും.

Advertisement

Advertisement
Next Article