സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെൽലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കും നാശമുണ്ടാക്കാനും സാധ്യതയുണ്ട്. അതെസമയം ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക എന്നീ നിർദേശങ്ങളും .