ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ചു വിട്ടു
അമരാവതി: നൈപുണ്യ വികസന കേസില്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ചു വിട്ടു. വിട്ടുജഗൻ മോഹൻ ഭരണകാലത്ത്, ചന്ദ്രബാബു അറസ്റ്റിലാകുമ്ബോള്‍ ആന്ധ്രാപ്രദേശിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഡയറക്ടറായിരുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജയിനെ ആണ് സർവീസില്‍ നിന്നും പുറത്താക്കിയത്. സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
സഞ്ജയ് നിലവില്‍ ആന്ധ്രാ സ്‌റ്റേറ്റ് ഡിസാസ്റ്റർ റെസ്‌ക്യൂ ആൻഡ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറാണ്. സംസ്ഥാനത്ത് ടിഡിപി അധികാരത്തിലെത്തിയ ശേഷം പുറത്താക്കപ്പെടുന്ന നാലാമത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. “ഇൻ്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ അന്വേഷണത്തെത്തുടർന്ന്,1996 ബാച്ച് ഐപിഎസ് ഓഫീസർ കഴിഞ്ഞ വർഷം ലാപ്‌ടോപ്പുകളും ഐഫോണുകളും വാങ്ങിയതിന് പണം നല്‍കുന്നതിനിടെ അധികാര ദുർവിനിയോഗം നടത്തി പൊതുജനവിശ്വാസം ലംഘിച്ച് ഫണ്ട് ദുരുപയോഗം ചെയ്തു.” എന്നാണ് -പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവില്‍ പറയുന്നത്,