ആറാം റൗണ്ടിൽ 17,000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്
09:57 AM Sep 08, 2023 IST | Veekshanam
Advertisement
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആറാം റൗണ്ടിലേക്ക് കടക്കുമ്പോൾ 17356 വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ് ചാണ്ടി ഉമ്മൻ. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി മുന്നേറ്റം നടത്തിയ മണർക്കാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ വോട്ടാണ് നിലവിൽ എണ്ണുന്നത്. ഈ മേഖലയിലും ചാണ്ടി ഉമ്മൻ സമ്പൂർണ്ണ ആധിപത്യം തുടരുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ പ്രതിഫലിക്കുന്നത്.
Advertisement