1100 ടോൾ പ്ലാസകളിൽ ചാര്‍ജ് വർധനവ്
ഇന്ന് മുതൽ രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ നിരക്ക് വർധന പ്രാബല്യത്തിൽ. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോൾ ചാർജുകൾ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം 1,100 ടോൾ പ്ലാസകളിലും വർധനവ് പ്രഖ്യാപിച്ച് പ്രാദേശിക പത്രങ്ങളിൽ അറിയിപ്പുകൾ നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിനാൽ, തെരഞ്ഞെടുപ്പ് സമയത്ത് നിർത്തിവച്ച ഉപയോക്തൃ ഫീസ് (ടോൾ) നിരക്കുകൾ ജൂൺ 3 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു.
പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി ഇന്ത്യയിലെ ടോൾ ചാർജുകൾ വർഷം ചാർജ് തോറും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വർധനവ്. ദേശീയപാതകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ 54000 കോടി രൂപയാണ് പിരിച്ചെടുത്തത്.