വയനാട്ടിലെ ദുരന്തബാധിതർക്ക് സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കി ഷെഫ് പിള്ള
12:11 PM Jul 30, 2024 IST
|
Online Desk
Advertisement
കല്പറ്റ: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ഭക്ഷണം ഒരുക്കി ഷെഫ് സുരേഷ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ആയിരത്തോളം പേർക്ക് ഭക്ഷണം ഒരുക്കുന്നത്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് ഷെഫ് പിള്ള ഇക്കാര്യം അറിയിച്ചത്.
Advertisement
ഷെഫ് സുരേഷ് പിള്ളയുടെ പോസ്റ്റ്;
പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ, നോബി: 91 97442 46674, അനീഷ്: 91 94477 56679.
Next Article