ചേലക്കര ഉപതെരഞ്ഞെടുപ്പ്; രമ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു
06:24 PM Oct 23, 2024 IST | Online Desk
Advertisement
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനായി വടക്കാഞ്ചേരി കെഎസ്എൻ മന്ദിരത്തിൽ നിന്നും പ്രവർത്തകരോടും നേതാക്കളോടുമൊപ്പം കാൽനടയായി തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി വരണാധികാരിയായ തലപ്പിള്ളി തഹസിൽദാർ ടി. പി കിഷോർ മുൻപാകെ പത്രിക സമർപ്പിച്ചു. പിഎം അമീർ, പി എം അനീഷ്, പി ഐ ഷാനവാസ്, ടി എ രാധകൃഷ്ണൻ ,ഇ വേണുഗോപാല മേനോൻ, ജിജോ കുര്യൻ, ജൈസൺ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
Advertisement