For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചേലക്കര ഇത്തവണ യുഡിഎഫ് തിരിച്ചുപിടിച്ചിരിക്കും; പി.സി വിഷ്ണുനാഥ്

11:54 PM Oct 24, 2024 IST | Online Desk
ചേലക്കര ഇത്തവണ യുഡിഎഫ് തിരിച്ചുപിടിച്ചിരിക്കും  പി സി വിഷ്ണുനാഥ്
Advertisement

ചേലക്കര: ഇത്തവണ ചേലക്കര യുഡിഎഫ് തിരിച്ചുപിടിച്ചിരിക്കുമെന്ന് പി.സി.വിഷ്ണുനാഥ് എംഎല്‍എ. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ചേലക്കര സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. അഴിമതിയും സ്വജ്ജനപക്ഷപാതവും വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പിണറായിയുടെയും നരേന്ദ്രമോദിയുടെയും ഏകാധിപത്യത്തിനെതിരെ വിധിയെഴുതാന്‍ ജനം കാത്തിരിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

Advertisement

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടി ഒന്നടങ്കം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ്. ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. ഇവിടെയെത്തിയ കുറച്ച് ദിവസം കൊണ്ട് തന്നെ നാടിന്റെ ജനങ്ങളുടെ വികാരത്തെ മനസ്സിലാക്കാന്‍ സാധിച്ചു. ജനം യുഡിഎഫ് ഒപ്പമാണ്. ചേലക്കര തിരിച്ച് പിടിക്കുമെന്നതില്‍ ഇന്നിപ്പോള്‍ ഒരു സംശയവുമില്ല അദ്ദേഹം പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് പന്തലാടി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി എ.എ ഷുക്കൂര്‍,സി.എച്ച് റഷീദ്, ടി.ജെ വിനോദ് എംഎല്‍എ, പി.എം അമീര്‍,ജോണ്‍ ആടുപാറ, ടി.എ.രാധാകൃഷ്ണന്‍, ടി.എം.കൃഷ്ണന്‍, ഇ.വേണുഗോപാലമേനോന്‍, ടി.ഗോപാലകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.