ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസ് ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു
03:08 PM Nov 27, 2024 IST | Online Desk
Advertisement
തൃശ്ശൂർ: ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷവും, വീ ദി പീപ്പിൾ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പാനൽ അംഗം അഡ്വ. സുഷിൽ ഗോപാൽ ക്ലാസ് നയിച്ചു. നീതിയും, അവകാശങ്ങളും എല്ലാവർക്കും തുല്യമായിരിക്കണം എന്നതാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വമെന്നും, ആത്മാഭിമാനത്തോടെ ജീവിക്കാൻ എല്ലാവർക്കും അവസരമുണ്ടാകണമെന്നും ക്ലാസിൽ ഉദ്ബോധിപ്പിച്ചു. എൻ.എസ്.എസ്. വളണ്ടിയർ ലീഡർ കുമാരി അന്ന ഡോറ റെജി ഭരണഘടന ആമുഖം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ പാവന റോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സെസ്സി ജോൺ, ജെൻസൻ ജോസ് കാക്കശ്ശേരി, ടി.എ.അനറ്റ് എന്നിവർ നേതൃത്വം നൽകി.
Advertisement